വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, January 19, 2021 10:06 PM IST
തൃ​പ്പൂ​ണി​ത്തു​റ: സു​ഹൃ​ത്തി​നൊ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. എ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​ര​ട് ജ​യ​ന്തി റോ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ഇ​മ്മാ​നു​വ​ൽ (13) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ എ​രൂ​രി​ലെ ആ​ന​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

രാ​വി​ലെ പ​ത്തോ​ടെ മ​ര​ടി​ലെ വീ​ട്ടി​ൽ​നി​ന്നു സൈ​ക്കി​ളു​മാ​യി കൂ​ട്ടു​കാ​ര​നെ കാ​ണാ​ൻ പോ​യ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​രൂ​ർ സ്വ​ദേ​ശി​യാ​യ കൂ​ട്ടു​കാ​ര​നൊ​പ്പ​മാ​ണ് കു​ള​ത്തി​ലി​റ​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​മ്മാ​നു​വ​ൽ മു​ങ്ങി താ​ഴു​ന്ന​തു ക​ണ്ട് കൂ​ട്ടു​കാ​ര​ൻ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ മു​ങ്ങി​യെ​ടു​ത്ത​ത്. ഉ​ട​ൻ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്നു 11ന് ​പൂ​ണി​ത്തു​റ സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. അ​മ്മ: സി​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മെ​ർ​ലി, റോ​സ്.