നേ​ര്യ​മം​ഗ​ല​ത്ത് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം
Thursday, December 3, 2020 12:24 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​ര്യ​മം​ഗ​ലം ഡി​വി​ഷ​നി​ൽ ഇ​ക്കു​റി യു​വ​ത്വ​വും പ​രി​ച​യ​സ​ന്പ​ത്തു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നേ​ര്യ​മം​ഗ​ലം ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ പി.​എം. ക​ണ്ണ​നും, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ​സി​ലെ എ.​ജെ. ജോ​സു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ബി​ജെ​പി​യു​ടെ വി.​കെ. സോ​മ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്ന ഡി​വി​ഷ​ൻ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം പ​ഞ്ചാ​യ​ത്തം​ഗ​മാ​യും, മൂ​ന്നു വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​ന്പ​ത്തു​മാ​യാ​ണ് ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​ജെ. ജോ​സെ​ത്തു​ന്ന​ത്. കാ​ർ​ഷി​ക ച​ന്ത, ക​ളി​സ്ഥ​ലം, മാ​ലി​ന്യ​സം​സ്ക​ര​ണം എ​ന്നി​വ​യ്ക്കു പ്രാ​മു​ഖ്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​സ് പ​റ​യു​ന്നു. വി​ജ​യം​നേ​ടു​ക​യെ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യ​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും സ്ഥാ​നാ​ർ​ഥി​ക്കു​ണ്ട്.

ഡി​വി​ഷ​ൻ നി​ല​നി​ർ​ത്തു​ക​യെ​ന്ന ചു​മ​ത​ല​യോ​ടെ​യാ​ണ് പി.​എം. ക​ണ്ണ​നെ സി​പി​എം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ​യു​ടെ മു​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എം. ക​ണ്ണ​ൻ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. ഡി​വി​ഷ​നി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ​ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് വാ​ഗ്ദാ​നം. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം, പൊ​തു ക​ളി​സ്ഥ​ലം എ​ന്നി​വ​യെ​ല്ലാം സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ലു​ണ്ട്.

ര​ണ്ട് മു​ന്ന​ണി​ക​ളും മാ​റി മാ​റി വി​ജ​യി​ച്ചി​ട്ടും നേ​ര്യ​മം​ഗ​ല​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തി​നു മാ​റ്റം വ​രു​ത്തു​ക​യാ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​കെ. സോ​മ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ർ​എ​സ്പി​യി​ലെ എ.​സി. രാ​ജ​ശേ​ഖ​ര​നും മ​ത്സ​രരം​ഗ​ത്തു​ണ്ട്.