‘ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ സ​ർ​ക്കാ​രി​നെ തി​രി​ഞ്ഞു​കു​ത്തും’
Monday, November 30, 2020 10:06 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ൽ ന​ട​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തി​രി​ഞ്ഞു​കു​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. പ്ര​ള​യ ദു​ര​ന്ത​ങ്ങ​ളെ​തു​ട​ർ​ന്ന് ബാ​ങ്കു​ക​ളെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് അ​ഴി​ച്ചു​വി​ട്ട​തി​ന്‍റെ പ​രി​ണതഫ​ല​മാ​ണ് ആ​ത്മ​ഹ​ത്യ​ക​ളെ​ന്നും അ​ദ്ദേ​ഹം അ​രോ​പി​ച്ചു. സ്റ്റേ​റ്റ് ലെ​വ​ൽ ബാ​ങ്കേ​ഴ്സ് സ​മി​തി വി​ളി​ച്ചു​കൂ​ട്ടി ജ​പ്തി ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നി​ട്ടും അ​ത് ചെ​യ്തി​ല്ല. ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യം പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ചു. ര​ണ്ടു​ശ​ത​മാ​നം പ​ലി​ശ​യി​ള​വു​പോ​ലും വാ​യ്പ​ക​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല. മോറട്ടോ​റി​യം കൃ​ഷി​ക്കാ​ർ​ക്ക് അ​ധി​ക ബാ​ധ്യ​ത മാ​ത്ര​മാ​ണ് വ​രു​ത്തി​വ​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക് പ്ര​ള​യ സ​ഹാ​യ​മാ​യി ന​ൽ​കി​യ 10,000 രൂ​പ​പോ​ലും നാ​മ​മാ​ത്ര​മാ​യ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്കും തുഛ​മാ​യ സ​ഹാ​യം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം മാ​ത്രം ന​ൽ​കി​യ​പ്പോ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് 10 ല​ക്ഷം ന​ൽ​കി വി​വേ​ച​നം കാ​ട്ടി. ത​ല​മു​റ​ക​ളാ​യി കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് ക്രൂ​ര​മാ​യ വി​വേ​ച​ന​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ട്ടി​യ​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.