ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന് സ​മീ​പം തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Monday, November 30, 2020 10:03 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്‌ചേഞ്ചി​നു സ​മീ​പ​ത്തെ കാ​ടുപി​ടി​ച്ച സ്ഥ​ലം വൃ​ത്തി​യാ​ക്കി ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.
ബം​ഗ്ലാം​കു​ന്നി​ലു​ള്ള ബി​എ​സ്എ​ൻ​എ​ൽ ടൗ​ണ്‍ എ​ക്സേ​ഞ്ചി​നു പി​ന്നി​ലു​ള്ള സ്ഥ​ല​ത്താ​ണ് കാ​ടു വെ​ട്ടി​ത്തെ​ളി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ തീ​യി​ട്ട​ത്. ഇ​തി​നി​ടെ എ​ക്സേ​ഞ്ചി​ൽ നി​ന്നും പു​റ​ന്ത​ള്ളി​യി​രു​ന്ന റ​ബ​ർ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്ന​തോ​ടെ വ​ലി​യ പു​ക ഉ​യ​ർ​ന്നു. സ​മീ​പ​ത്ത് കൂ​റ്റ​ൻ ട​വ​റും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ട​വ​റി​ന്‍റെ കേ​ബി​ളി​ലേ​ക്കും മ​റ്റും തീ ​പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ഇ​ടു​ക്കി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ പ​ക്ക​ൽ നി​ന്ന് 16 ഡി​വി​ഷ​നു​ക​ളി​ലേ​ക്കാ​യി 87850 ബാ​ല​റ്റു​ക​ളാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ കൈ​പ്പ​റ്റി​യ​ത്.
എ​ട്ടു ബ്ലോ​ക്കു​ക​ളി​ലെ 1384 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 56800 പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ,23750 ടെ​ണ്ടേ​ർ​ഡ് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ, 7350 ഇ​വി​എം ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ, എ​ന്നി​ങ്ങ​നെ 87850 ബാ​ല​റ്റ് പേ​പ്പ​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.