വ​നി​ത​ക​ളു​ടെ അ​ങ്ക​പ്പു​റ​പ്പാ​ടുമായി കരിങ്കുന്നവും മുള്ളരിങ്ങാടും
Monday, November 30, 2020 10:03 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച ക​രി​ങ്കു​ന്നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ വ​നി​ത​ക​ളു​ടെ അ​ങ്ക​പ്പു​റ​പ്പാ​ടാ​ണ്. യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സരിക്കു​ന്ന സീ​റ്റി​ന് മാ​റി​യ രാ​ഷ്‌ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​വു​മു​ണ്ട്. 5700 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ മാ​ത്യു ജോ​ണ്‍ ഇ​വി​ടെ വി​ജ​യി​ച്ച​ത്. പി.​ജെ.​ ജോ​സ​ഫി​ന്‍റെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ പു​റ​പ്പു​ഴ ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നാ​ണ് ക​രി​ങ്കു​ന്നം. പ​ട്ടി​ക ജാ​തി വ​നി​ത സം​വ​ര​ണ​മാ​യ ഡി​വി​ഷ​നി​ൽ ഇ​ട​വെ​ട്ടി, മു​ട്ടം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ മൂ​ല​മ​റ്റം ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യാ​യ സി. ​വി. സു​നി​ത​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ മത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി​യാ​യ സി.വി. സു​നി​ത വ​നി​ത കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. കാ​ഞ്ഞാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.
സി​പി​എം മ​ണ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും സി​ഡി​എ​സ് അം​ഗ​വു​മാ​യ ശ്രീ​ജ രാ​ജീ​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ, പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി എ​ന്നി​വ​യു​ടെ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഇ​ട​വെ​ട്ടി​യി​ൽ നി​ല​ത്തെ​ഴു​ത്താ​ശാ​ട്ടി​യാ​യ തി​ല​കം സ​ത്യ​നേ​ശ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ഹി​ന്ദു ഐ​ക്യ​വേ​ദി മ​ഹി​ളാ വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി മ​ഹി​ളാ​സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​ണ്.

തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മു​ള്ള​രി​ങ്ങാ​ട് ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ വ​നി​ത​ക​ളു​ടെ ക​ടു​ത്ത മത്സര​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ സി​പി​എം പി​ടി​ച്ചെ​ടു​ത്ത ഡി​വി​ഷ​ൻ ഇ​ത്ത​വ​ണ തി​രി​കെ പി​ടി​ക്കാ​ൻ പ​രി​ച​യ സ​ന്പ​ന്ന​യെ​യാ​ണ് യു​ഡി​എ​ഫി​നു വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ എ​സ്ടി സം​വ​ര​ണ​മാ​യി​രു​ന്ന ഇ​വി​ടെ സി​പി​എ​മ്മി​ലെ വി​ഷ്ണു കെ. ​ച​ന്ദ്ര​ൻ 3507 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.
വ​ണ്ണ​പ്പു​റം, ക​ഞ്ഞി​ക്കു​ഴി, പ​ഞ്ചാ​യ​ത്തു​ക​ളും ക​രി​മ​ണ്ണൂ​ർ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഓ​രോ വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് മു​ള്ള​രി​ങ്ങാ​ട് ഡി​വി​ഷ​ൻ. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി​യാ​ണ് ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വ​നി​ത വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് ഷൈ​നി റെ​ജി. ര​ണ്ടു ത​വ​ണ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി​രു​ന്നു.
ക​ഞ്ഞി​ക്കു​ഴി സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ലി​സി ജോ​സാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മത്സരി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്. മ​ഹി​ള മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി​മ​ല അ​നി​രു​ദ്ധ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.