ക്രി​സ്മ​സി​ന് സ്വാ​ഗ​ത​മോ​തി ഡെ​യ്സി പൂക്കൾ വിരിഞ്ഞു
Monday, November 30, 2020 10:03 PM IST
രാ​ജ​കു​മാ​രി : മ​ഞ്ഞു​കാ​ല​ത്തി​ന്‍റെ​യും ക്രി​സ്മ​സി​ന്‍റെ​യും വ​ര​വ​റി​യി​ച്ച് മ​ല​യോ​ര​ങ്ങ​ളി​ൽ ഡെ​യ്സി ട്രീ​ക​ൾ പൂ​വി​ട്ടു. ചി​ല്ല​ക​ളി​ൽ മ​ഞ്ഞു പെ​യ്​ത് ഇ​റ​ങ്ങു​ന്പോ​ൾ കു​ളി​ർ​ത​ലോ​ട​ലാ​യി എ​ത്തു​ന്ന ന​നു​ത്ത കാ​റ്റി​ൽ ചാ​ഞ്ചാ​ടു​ക​യാ​ണ് വെ​ള്ള​പ്പൂ​ക്ക​ൾ. വ​ഴി​യോ​ര​ങ്ങ​ളി​ലും വീ​ടു​ക​ളോ​ടും ചേ​ർ​ന്നും പു​ഷ്പിച്ചു നി​ൽ​ക്കു​ന്ന ഡെ​യ്സി ട്രീ​ക​ൾ ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ചയാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ പൂ​ക്കു​ന്ന​തി​നാ​ൽ ഇ​തി​നെ ക്രി​സ്മ​സ് ട്രീ ​എ​ന്നും വി​ളി​ക്കും.

മ​ധ്യഅ​മേ​രി​ക്ക ജന്മദേ​ശ​മാ​യ ഈ ​ചെ​ടി ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും ക​ണ്ടു​വ​രു​ന്നു​ണ്ട്. വെ​ള്ള നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളു​ക​ളോ​ട് കൂ​ടി​യ ചെ​ടി​യി​ൽ ശീ​ത​കാ​ല​മാ​യ ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് പു​ഷ്പ​ങ്ങ​ൾ വി​രി​യു​ന്ന​ത്. മോ​ണ്‍​ഡാ​ന ഗ്രാ​ന്‍റെി​ഫ്ലോ​റാ എ​ന്ന ശാ​സ്ത്ര​നാ​മ​മു​ള്ള ഇ​വ സൂര്യ​കാ​ന്തി​യു​ടെ കു​ടും​ബ​മാ​യ ആ​സ്റ്റ​രേ​സി​യാ വ​ർ​ഗ​ത്തി​ൽ പെ​ട്ട​താ​ണ്.

സൂര്യകാ​ന്തി പൂ​ക്ക​ളോ​ട് സാ​ദൃ​ശ്യം ഉ​ള്ള പൂ​ക്ക​ളും ഇ​ല​ക​ളു​മാ​ണ് ഉ​ള്ള​ത്. പ​ത്ത് അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ചെ​ടി​ക്ക് അ​ന്പ​തു വ​ർ​ഷ​ത്തി​ല​ധി​കം ആ​യു​സ് ഉ​ണ്ട്. ത​ണു​പ്പ് കാ​ല​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ വിരിയുന്ന പൂ​ക്ക​ൾ​ക്ക് ചോ​ക്ലേ​റ്റി​ന്‍റെ മ​ണ​മാ​ണ്. വി​രി​ഞ്ഞ പൂ​ക്ക​ൾ കൊ​ഴി​ഞ്ഞു പോ​യ​തി​നു ശേ​ഷം ഇ​ളം മ​ഞ്ഞ നി​റ​ത്തോ​ട് കൂ​ടി​യ വി​ത്തു​ക​ൾ ചെ​ടി​യി​ൽ അ​വ​ശേ​ഷി​ക്കും.

മ​ഞ്ഞു​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് പു​ഷ്പിക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ആ​രാ​മ​വൃ​ക്ഷ​മാ​യി ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന ഡെ​യ്സി ട്രീ​ക​ൾ ഇ​ന്ത്യ​യി​ൽ സ​ഹ്യ​പ​ർ​വത​നി​ര​ക​ളി​ലാ​ണ് ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​ത്.