ഫാ. ​സ്റ്റാ​ൻ സ്വാ​മി​യുടെ മോ​ചനം ആവ​ശ്യ​പ്പെ​ട്ട് നി​ൽ​പ്പു സ​മ​രം
Sunday, November 29, 2020 10:09 PM IST
കു​മ​ളി: അ​ന്യ​യ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മ​ളി ലൂ​ർ​ദ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ നി​ൽ​പ് സ​മ​രം ന​ട​ത്തി. കു​മ​ളി ലൂ​ർ​ദ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ആ​ലു​ങ്ക​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു. ഇ​ട​വ​ക സെ​ക്ര​ട്ട​റി പി.​എം. ജ​യ​ശീ​ല​ൻ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ണ്ട് കെ.​പി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​ടി​ഐ​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് (30-11-2020) രാ​വി​ലെ 11ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ൽ​പ്പ​ര്യ​മു​ള്ള വ​ദ്യാ​ർ​ത്ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പു​ക​ളും ടി ​സി, ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9539348420, 9895904350.

സെ​മി​നാ​ർ ന​ട​ത്തി

തൊ​ടു​പു​ഴ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക, അ​വ​രെ സം​ര​ക്ഷി​ക്കു​ക, എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ രൂ​പം കൊ​ടു​ത്ത പോ​ക്സോ നി​യ​മ​ത്തെ​കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജെ​സി​ഐ തൊ​ടു​പു​ഴ ഗ്രാ​ന്‍റും ക്രൈം​ബ്രാ​ഞ്ച് ഇ​ടു​ക്കി​യും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സെ​മി​നാ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ തൊ​ടു​പു​ഴ ഗ്രാ​ന്‍റ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.