പ്രവചനാതീതം വ​ണ്ട​ൻ​മേ​ട്
Sunday, November 29, 2020 10:09 PM IST
ക​ട്ട​പ്പ​ന: തോ​ട്ടം, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്കു തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള വ​ണ്ട​ൻ​മേ​ട് ജി​ല്ലാ പ​ഞ്ച​യ​ത്തു ഡി​വി​ഷ​നിൽ ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് ഇ​വി​ടെ പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ബി​ഡിജെഎസി​ന്‍റെ സ്ഥാ​നാ​ർ​ഥി​യും ക​രു​ത്തു​തെ​ളി​യി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ എം.​എം. വ​ർ​ഗീ​സും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ലെ രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്ന​ലും (ജോ​സ​ഫ് കു​രു​വി​ള) ബി​ഡി​ജെഎ​സി​ന്‍റെ രാ​ജേ​ന്ദ്ര​ലാ​ൽ ദ​ത്തു​മാ​ണ് ബ​ലാ​ബ​ലം നോ​ക്കു​ന്ന​ത്.
കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളും ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളും വ​ണ്ട​ൻ​മേ​ട് പ​ഞ്ച​യ​ത്തി​ന്‍റെ 12 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വ​ണ്ട​ൻ​മേ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ​ത​വ​ണ വ​നി​ത സം​വ​ര​ണ ഡി​വി​ഷ​നാ​യി​രു​ന്ന ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ഞ്ഞു​മോ​ൾ ചാ​ക്കോ​യാ​യി​രു​ന്നു വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ റ​ജി​മോ​ൾ ഷി​ബി​യെ​യാ​ണ് 2050 വോ​ട്ടു​ക​ൾ​ക്ക് കു​ഞ്ഞു​മോ​ൾ ചാ​ക്കോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2010 -15-ൽ ​ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച എം.​എം. വ​ർ​ഗീ​സി​ന്‍റെ ര​ണ്ടാം ഉൗ​ഴ​മാ​ണി​ത്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ വ​ർ​ഗീ​സ് കോ​ണ്‍​ഗ്ര​സ് പീ​രു​മേ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​ണ്. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി, കേ​ര​ള ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ.​കെ. തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1990-ൽ ​ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് കു​മ​ളി അ​മ​രാ​വ​തി​യി​ൽ ന​ട​ത്തി​യ കു​ടി​യി​റ​ക്കി​നെ​തി​രെ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം രാ​ഷ്ട്രീ​യ​ശ്ര​ദ്ധ നേ​ടി​യ​താ​ണ്. 2005 -2010-ൽ ​കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു.
കേ​ര​ള വി​ദ്യാ​ർ​ഥി കോ​ണ്‍​ഗ്ര​സ് (കെഎസ്‌സി) ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്ത് എ​ത്തി​യ രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ലി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്കു​ള്ള ക​ന്നി അ​ങ്ക​മാ​ണ്. ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ണ​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ്.
ബി​ഡി​ജെഎസി​ന്‍റെ രാ​ജേ​ന്ദ്ര​ലാ​ൽ ദ​ത്തി​നും ഇ​തു ക​ന്നി അ​ങ്ക​മാ​ണ്. ബി​ഡി​ജെഎസ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. തേ​ക്ക​ടി ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ അം​ഗം എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.