ഇ​വി​ടെ പോ​രാ​ട്ടം ശ​ക്തം
Saturday, November 28, 2020 10:53 PM IST
വാ​ർ​ഡ് -1 വെ​ങ്ങ​ല്ലൂ​ർ

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ വെ​ങ്ങ​ല്ലൂ​ർ എ​ൽ​ഡി​എ​ഫി​ൽ​നി​ന്നും തി​രി​കെ പി​ടി​ച്ച​തി​നു​ശേ​ഷം ക​ളം മാ​റി​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​യി​രു​ന്ന ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​രാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ കൗ​ണ്‍​സി​ല​ർ. 18 വ​ർ​ഷ​ത്തോ​ളം എ​ൽ​ഡി​എ​ഫ് നി​ല നി​ർ​ത്തി​യി​രു​ന്ന വാ​ർ​ഡ് 2005-ലാ​ണ് യു​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ച​ത്. ആ​വ​ർ​ഷം ടി.​കെ സു​ധാ​ക​ര​ൻ നാ​യ​രും 2010-ൽ ​ഭാ​ര്യ സു​ധാ സു​ധാ​ക​ര​ൻ നാ​യ​രും 2015-ൽ ​വീ​ണ്ടും സു​ധാ​ക​ര​ൻ നാ​യ​രും വാ​ർ​ഡ് നി​ല​നി​ർ​ത്തി. ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യി മാ​റി​യ​തോ​ടെ മൂ​ന്ന് മു​ന്ന​ണി​ക​ളും പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ ആ​ശ വ​ർ​ക്ക​റാ​യ രാ​ജി അ​ജേ​ഷി​നെ​യാ​ണ് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി ഇ​വി​ടെ അ​ങ്ക​ത്ത​ട്ടി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് അ​ജേ​ഷ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. സി​പി​എം സ്വ​ത​ന്ത്ര​യാ​യി നി​ഷാ സ​ജീ​ഷ് മ​ൽ​സ​രി​ക്കു​ന്നു. കാ​പ്പ് എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് നി​ഷ. ഭ​ർ​ത്താ​വ് സ​ജീ​ഷ് ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​ണ്. സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സൗ​മ്യ അ​ജി​ത്താ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ഭ​ർ​ത്താ​വ് അ​ജി​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ്. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ക​ന്നി​യ​ങ്ക​മാ​ണെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് മൂ​വ​രും.

വാ​ർ​ഡ് 2 -ഗു​രു ഐ​ടി​സി

ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്നു ത​ന്നെ​യു​ള്ള വീ​ട്ട​മ്മ​മാ​രു​ടെ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ര​ണ്ടാം വാ​ർ​ഡാ​യ ഗു​രു ഐ​ടി​സി വാ​ർ​ഡ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ​മാ​രു​ടെ മ​ക്ക​ളു​ടെ ഭാ​ര്യ​മാ​രാ​ണ് ഇ​വി​ടെ ഇ​ട​ത് - വ​ല​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​യി കൊ​ന്പു കോ​ർ​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ജ​യി​ച്ചു​വ​ന്നി​രു​ന്ന വാ​ർ​ഡാ​യി​രു​ന്ന ഗു​രു ഐ​ടി​സി കെ.​കെ. ഷിം​നാ​സി​ലൂ​ടെ സി​പി​എം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ നി​ല​വി​ലെ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഷിം​നാ​സി​ന്‍റെ ഭാ​ര്യ സ​ജ്മി​യെ​യാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഷിം​നാ​സി​ന്‍റെ പി​തൃ​സ​ഹോ​ര​ന്‍റെ മ​ക​ൻ ഷാ​ജി​യു​ടെ ഭാ​ര്യ സി​നി ഷാ​ജി​യാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ എ​ഡി​എ​സ് സെ​ക്ര​ട്ട​റി​യാ​ണ് സി​നി. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ടി​യാ​ണ് ഭ​ർ​ത്താ​വ് കെ.​എ​ച്ച്.​ഷാ​ജി. എ​ൻ.​കെ. മി​നി​യാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന​ത്. മ​ഹി​ള മോ​ർ​ച്ച തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് മി​നി. ഭ​ർ​ത്താ​വ് സ​ജീ​വ് നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. വീ​ട്ട​മ്മ​മാ​രാ​യ മൂ​വ​രു​ടെ​യും ക​ന്നി മ​ൽ​സ​ര​മാ​ണ്.

വാ​ർ​ഡ് 3 -വേ​ങ്ങ​ത്താ​നം

മു​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന മൂ​ന്നാം വാ​ർ​ഡാ​യ വേ​ങ്ങ​ത്താ​ന​ത്ത് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യും ഏ​റും. വാ​ർ​ഡ് രൂ​പീ​കൃ​ത​മാ​യ കാ​ലം​മു​ത​ൽ യു​ഡി​എ​ഫ് കു​ത്ത​ക​യാ​യി​രു​ന്ന വാ​ർ​ഡ് ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ചി​രു​ന്നു. ബി​ജി സു​രേ​ഷാ​യി​രു​ന്നു കൗ​ണ്‍​സി​ല​ർ. വാ​ർ​ഡ് തി​രി​കെ​പി​ടി​ക്കാ​ൻ പ​രി​ച​യ​സ​ന്പ​ന്ന​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് യു​ഡി​എ​ഫ് ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ അം​ഗ​മാ​യ കെ. ​ദീ​പ​ക്കാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2005-ൽ ​വേ​ങ്ങ​ത്താ​നം വാ​ർ​ഡി​ൽ​നി​ന്നും 2010-ൽ ​നാ​ലാം വാ​ർ​ഡി​ൽ​നി​ന്നും മ​ത്സ​രി​ച്ചാ​ണ് കൗ​ണ്‍​സി​ലി​ലെ​ത്തി​യ​ത്. 17 വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​ണ്.
എ​ന്നാ​ൽ വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് സി​പി​എം തൊ​ടു​പു​ഴ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും വെ​ങ്ങ​ല്ലൂ​ർ പ്ലാ​വി​ൻ​ചു​വ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ. ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ്. 2000-2005-ൽ ​കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. തൊ​ടു​പു​ഴ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മു​ൻ കൗ​ണ്‍​സി​ലം​ഗ​മാ​ണ്. പ്ര​ദീ​പ് കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ബി​ജെ​പി വേ​ങ്ങ​ത്താ​നം മു​ൻ ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ പ്ര​ദീ​പ് കു​മാ​ർ 22 വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ക​യാ​ണ്.