നി​യ​ന്ത്ര​ണം നീ​ക്കി​യ​ത് ഇ​ര​ട്ട വോ​ട്ടി​നെ​ന്ന്: ക​ല്ലാ​ർ
Saturday, November 28, 2020 10:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മാ​റ്റി​യ​ത് ഇ​ര​ട്ട വോ​ട്ട​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കേ​ര​ള, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കു​മ​ളി അ​ട​ക്ക​മു​ള്ള ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ ചെ​ക്ക് പോ​സ്റ്റ് ക​ട​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​ന്പ​റും ആ​ധാ​റും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മാ​യി​രു​ന്നു. ചെ​ക്ക് പോ​സ്റ്റ് ക​ട​ക്ക​ണ​മെ​ങ്കി​ൽ വാ​ഹ​ന പാ​സ് അ​ട​ക്കം നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.

ടൂ​റി​സ​ത്തെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ചെ​ക്ക് പോ​സ്റ്റി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റി​യ​ത്.
ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ ഇ​ര​ട്ട വോ​ട്ട് ത​ട​യാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.