ല​ഹ​രി ക​ട​ത്ത്: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ജാ​ഗ്ര​ത​യി​ൽ
Saturday, November 28, 2020 10:51 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ- മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, ശേ​ഖ​ര​ണം, ഉ​പ​ഭോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, വ​നി​താ സം​ഘ​ട​ന​ക​ൾ, ഇ​ത​ര വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം എ​ക്സൈ​സ് വ​കു​പ്പ് തേ​ടി.
വ്യാ​ജ​മ​ദ്യ, മ​യ​ക്ക് മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഡി​വി​ഷ​ണ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ടോ​ൾ ഫ്രീ ​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ അ​റി​യി​ക്കാം. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കി​ൾ ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ടീ​മി​നെ നി​യ​മി​ച്ചു.
ലൈ​സ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന​ല്ലാ​തെ മ​ദ്യം വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കീ​ട​നാ​ശി​നി​യും മ​റ്റും വ​രു​ന്ന കു​പ്പി​ക​ളി​ൽ മ​ദ്യം പ​ക​ർ​ന്ന് വാ​ങ്ങ​രു​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും എ​ക്സൈ​സ് വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഫോ​ണ്‍. ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം - ​ട്രോ​ൾ ഫ്രീ ​ന​ന്പ​ർ -18004253415, ഹോ​ട്ട് ലൈ​ൻ ന​ന്പ​ർ- 155358 . അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ഇ​ടു​ക്കി 04862232469, 9496002866