ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അങ്കം: മു​രി​ക്കാ​ശേ​രി​യി​ൽ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പോ​രാ​ട്ടം
Saturday, November 28, 2020 10:51 PM IST
ചെ​റു​തോ​ണി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​രി​ക്കാ​ശേ​രി ഡി​വി​ഷ​നി​ൽ പ്ര​സി​ഡ​ന്‍റു​മാ​ർ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് പോ​രി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സീ​റ്റ് സം​വ​ര​ണ ന​റു​ക്കെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് ന​റു​ക്കു​വീ​ണ​തോ​ടെ മു​ന്ന​ണി​ക​ൾ പാ​ർ​ട്ടി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ളെ​ത​ന്നെ രം​ഗ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ഡി​വി​ഷ​നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സു​കാ​ർ നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്പോ​ൾ ബി​ജെ​പി​യും കോ​ട്ട​പി​ടി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.
യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നാ​ണ് സീ​റ്റ് ല​ഭി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ജി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പോ​രാ​ളി. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​വ​നി​ത വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ മാ​ത്യു​വി​നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി പോ​രാ​ടാ​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മ്യ രാ​ജേ​ഷാ​ണ് ബി​ജെ​പി​യു​ടെ പോ​രാ​ളി.
ഷൈ​നി സ​ജി​യും സെ​ലി​ൻ മാ​ത്യു​വും ഒ​രേ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​ള​ർ​ന്ന​തോ​ടെ ര​ണ്ടു​പേ​രും ര​ണ്ടി​ട​ത്താ​യി. മു​രി​ക്കാ​ശേ​രി ഡി​വി​ഷ​നി​ൽ ഇ​രു​മു​ന്ന​ണി​ക​ളും മാ​റി​മാ​റി വി​ജ​യി​ച്ച ച​രി​ത്ര​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ നോ​ബി​ൾ ജോ​സ​ഫ് എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ ഇ​വി​ടെ​നി​ന്നും ജ​യി​ച്ചി​രു​ന്നു. മൂ​ന്നു​ത​വ​ണ​യാ​ണ് നോ​ബി​ൾ ജോ​സ​ഫ് എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ ഇ​വി​ടെ വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​ക്ക് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ അ​വ​ർ നി​ഷ്പ​ക്ഷ​ത്താ​ണ്. മൂ​ന്നു പാ​ർ​ട്ടി​യും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് രം​ഗ​ത്തു​ള്ള​ത്. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യ​മു​ള്ള വാ​ർ​ഡാ​ണ് മു​രി​ക്കാ​ശേ​രി ഡി​വി​ഷ​ൻ. കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 37 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളും ആ​റു ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് മു​രി​ക്കാ​ശേ​രി ഡി​വി​ഷ​ൻ.

ഷൈ​നി സ​ജി മു​രി​ക്കാ​ശേ​രി കൊ​ച്ചു​താ​ഴ​ത്ത് സ​ജി കെ. ​ജോ​സ​ഫി​ന്‍റെ (എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ) ഭാ​ര്യ​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സെ​ലി​ൻ മാ​ത്യു കു​ഴി​ഞ്ഞാ​ലി​ൽ കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ത​വ​ണ ലീ​ഗ​ൽ സെ​ൽ അം​ഗ​മാ​യും 10 വ​ർ​ഷം മാ​തൃ​ദീ​പ്തി പ്ര​സി​ഡ​ന്‍റാ​യും ര​ണ്ടു​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ംഗ​വും ര​ണ്ടു​ത​വ​ണ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗ​വും ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

മേ​രി​ഗി​രി കൊ​ട്ടാ​ര​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​മ്യ രാ​ജേ​ഷ്. നാ​ലു​വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. യു​വ​മോ​ർ​ച്ച ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ്യൂ​ട്ടീ​ഷ​നാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​വ​ർ ക്ഷീ​ര​ക​ർ​ഷ​ക​യു​മാ​ണ്. 2016-ൽ ​മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​യ്ക്കു​ള്ള അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.