പാ​ന്പാ​ടും​പാ​റ​യി​ൽ തീ​പാ​റും അ​ങ്കം
Saturday, November 28, 2020 10:39 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പാ​ന്പാ​ടും​പാ​റ ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ കൊ​ടി​പാ​റി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ങ്കം​വെ​ട്ടു തു​ട​ങ്ങി. ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും 90 ശ​ത​മാ​ന​മു​ള്ള മേ​ഖ​ല​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളാ​ണ്.

സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ യു​ഡി​എ​ഫ് ആ​യു​ധ​മാ​ക്കു​ന്പോ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ​രി​ച.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ള്ള ഡി​വി​ഷ​നാ​ണ് പാ​ന്പാ​ടും​പാ​റ. ക​ഴി​ഞ്ഞ​ത​വ​ണ 4013 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ലെ മോ​ളി മൈ​ക്കി​ൾ വി​ജ​യി​ച്ച​ത്. ഇ​ക്കു​റി ഡി​വി​ഷ​ൻ പി​ടി​ച്ച​ട​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ശ്ര​മം.

പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കൊ​ച്ച​റ ബ്ലോ​ക്ക് ഡി​വി​ഷ​നും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ തൂ​ക്കു​പാ​ലം, രാ​മ​ക്ക​ൽ​മേ​ട് ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളും ചേ​രു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ന്പാ​ടും​പാ​റ ഡി​വി​ഷ​ൻ.
യു​ഡി​എ​ഫ് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ഡ്വ. ജോ​യി തോ​മ​സും ക​ട്ട​പ്പ​ന ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​ഐ അ​ണ​ക്ക​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി​ജി കെ. ​ഫി​ലി​പ്പും ത​മ്മി​ലാ​ണ് പ്ര​ധാ​ന അ​ങ്കം.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ജോ​ണി​ക്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ലും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി രം​ഗ​ത്തു​ണ്ട്. എം​ഇ​എ​സ് കോ​ള​ജി​ൽ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യും മേ​ജ​ർ റാ​ങ്കി​ലു​ള്ള എ​ൻ​സി​സി ഓ​ഫീ​സ​റും മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ് ഇ​ദ്ദേ​ഹം. നി​ല​വി​ൽ തൂ​ക്കു​പാ​ലം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​ണ്. ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

1995-ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​റ​ക്കു​ളം ഡി​വി​ഷ​നി​ൽ​നി​ന്നും വി​ജ​യി​ച്ച ജോ​യി തോ​മ​സി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഇ​ത് ര​ണ്ടാം അ​ങ്ക​മാ​ണ്. ജി​ജി കെ. ​ഫി​ലി​പ്പും ജോ​ണി​ക്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ലും ആ​ദ്യ​മാ​യാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.