ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ൻ
Friday, November 27, 2020 10:00 PM IST
മൂ​ല​മ​റ്റം: ബി​ഷ​പ് വ​യ​ലി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് ഹോ​സ്പി​റ്റ​ലു​ക​ളു​ടെ ദേ​ശീ​യ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡാ​യ എ​ൻ​എ​ബി​എ​ച്ചി​ന്‍റെ എ​ൻ​ട്രി ലെ​വ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചു. ക​ഴി​ഞ്ഞ 42 വ​ർ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ജ​ന​റ​ൽ, ചി​കി​ൽ​സ വി​ഭാ​ഗ​ത്തി​നൊ​പ്പം , മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​വും ഡീ ​അ​ഡി​ക്ഷ​ൻ ആ​ശു​പ​ത്രി കൂ​ടി​യു​മാ​ണ് ഇ​ത്.

എ​സ്എ​ച്ച് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പാ​ല പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​രീ​പ്പ​റ​ന്പി​ൽ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​നീ​സ് കൂ​ട്ടി​യാ​നി​യി​ലി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് സി​സ്റ്റ​ർ ഡോ. ​ജെ​സി ചെ​റി​യാ​ൻ, മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ആ​നി സി​റി​യ​ക്, ഐ​എം​എ തൊ​ടു​പു​ഴ മു​ൻ പ്ര​സി​ഡ​ന്‍റും ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നു​മാ​യ ഡോ. ​സി.​വി.​ജേ​ക്ക​ബ്, ഫി​സി​ഷ്യ​ൻ ഡോ. ​ഫി​ലി​പ്പ് ജെ.​ജോ​ണ്‍, ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ.​എം.​എ​സ്.​ അ​രു​ണ്‍, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ജോ​യി ജോ​ണ്‍ ക​ട​വി​ൽ, ദ​ന്ത​ൽ വി​ഭാ​ഗം ഡോ. ​ജി​ൻ​സി , സൈ​ക്യാ​ട്രി​സ്റ്റ് സി​സ്റ്റ​ർ ഡോ. ​ജ​യ്സ് വാ​ഴ​ചാ​രി​ക്ക​ൽ, പ​ൾ​മ​ണോ​ള​ജി​സ്റ്റ് ഡോ. ​ബി​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​പി​എ​ൻ കോ​ഴ്സി​ലേ​ക്ക് ഡി​സം​ബ​ർ 20 വ​രെ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി കു​ള​മാ​ക്ക​ൽ അ​റി​യി​ച്ചു.