’തു​റു​ങ്കി​ല​ട​ച്ച ക​ർ​ഷ​ക​നേ​താ​ക്ക​ളെ വി​ട്ട​യ​യ്ക്ക​ണം’
Friday, November 27, 2020 10:00 PM IST
ചെ​റു​തോ​ണി: രാ​ജ്യ​ത്തെ സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ല്ലി ച​ലോ മാ​ർ​ച്ചി​നി​ടെ ക​ർ​ഷ​ക​രെ ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്ത​തി​ലും നേ​താ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ചെ​റു​തോ​ണി​യി​ൽ യോ​ഗം ന​ട​ത്തി.
ക​ർ​ഷ​ക​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക, കർഷകർക്ക് സ​ന്പൂ​ർ​ണ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക
തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ യോ​ഗം രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, ഷാ​ജി തു​ണ്ട​ത്തി​ൽ, ബെ​ന്നി വ​ട​ക്കേ​മു​റി, പി.​എ. ജോ​ണി, ജ​യ​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.