പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി ന​ൽ​കും: ഹ​സ​ൻ
Thursday, November 26, 2020 10:05 PM IST
ക​ട്ട​പ്പ​ന: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. യു​ഡി​എ​ഫ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണം​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നോ​ട്ട​ടി​ച്ചു. അ​ടു​ത്ത ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സം​സ്ഥാ​ന ഭ​ര​ണം വി​ശ്വ​സ്ഥ​ത​യോ​ടെ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ കൈ​ക​ളി​ൽ എ​ൽ​പി​ക്കും. അ​ഴി​മ​തി​യും ദു​ർ​ഭ​ര​ണ​വും കൊ​ണ്ട് പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ള്ള​സ​ങ്കേ​ത​മാ​യി മാ​റി​യെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.
ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ കു​ടി​യേ​റ്റ​ക്കാ​രാ​യാ​ണ് ഇ​പ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. അ​ധി​കാ​ര കൊ​തി മൂ​ത്താ​ണ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ ജോ​സ് വി​ഭാ​ഗ​ത്തെ എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​ത്താ​ക്കു​മെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ 34 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​യി പൊ​രു​ന്നോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ,
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, തോ​മ​സ് പെ​രു​മ​ന, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി​കു​ളം പ​ള​ളി, തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, ഫി​ലി​പ്പ് ജി. ​മ​ല​യാ​റ്റ്, കെ.​ജെ. ബെ​ന്നി, ജോ​യി കു​ട​ക്ക​ച്ചി​റ, മ​നോ​ജ് മു​ര​ളി, കെ.​ജെ. കു​ട്ടി​യ​ച്ച​ൻ, തോ​മ​സ് മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.