വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യു​ടെ മ​റ​വി​ൽ ക​രി​ങ്ക​ൽ ഖ​ന​നം: വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി
Thursday, November 26, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ലാ​സ​പ്പാ​റ മ​ല​നി​ര​ക​ളി​ലൂ​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യു​ടെ മ​റ​വി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​രാ​റു​കാ​ര​ന് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി.
അ​നു​മ​തി തേ​ടാ​തെ റ​വ​ന്യു ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ല്ല് പൊ​ട്ടി​ച്ച് ക​ട​ത്തു​ക​യും ചെ​യ്ത​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.
ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ പാ​റ​ത്തോ​ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന റ​വ​ന്യു ഭൂ​മി​യി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.
ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​മോ ന​ട​ത്താ​തെ​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പൊ​ട്ടി​ച്ചു​കൂ​ട്ടി​യ പാ​റ രാ​ത്രി​യി​ൽ ലോ​റി​ക​ളി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.
ഇ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ക​രാ​റു​കാ​ര​നാ​യ കാ​ര​ക്കു​ന്നേ​ൽ റോ​യി ജോ​സ​ഫി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ന് സ​മാ​ന്ത​ര​മാ​യി കോ​ന്പ​യാ​ർ, ആ​ന​ക്ക​ല്ല്, പൊ​ന്നാ​ങ്കാ​ണി, കൈ​ലാ​സ​പ്പാ​റ വ​ഴി ക​ൽ​ക്കൂ​ന്ത​ലി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ച് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.
റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വ​ലി​യ പാ​റ​ക​ളാ​ണ് ത​മ​ര​ടി​ച്ച് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും റ​വ​ന്യു വ​കു​പ്പി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പാ​റ​പൊ​ട്ടി​ക്ക​ൽ വ​ൻ മ​ല​യി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.