ദേ​ശീ​യ പ​ണി​മു​ട​ക്ക് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി
Thursday, November 26, 2020 10:04 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ലാ​യി.
ചെ​റു​തോ​ണി, പൈ​നാ​വ്, ത​ടി​യ​ന്പാ​ട്, ക​രി​ന്പ​ൻ, ചേ​ല​ച്ചു​വ​ട് തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ലൊ​ന്നും ക​ട​ക​ന്പോ​ള​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​വി​ധ ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും അ​ട​ഞ്ഞു​കി​ട​ന്നു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഏ​താ​നും ബേ​ക്ക​റി​ക​ളും പ​ഴം പ​ച്ച​ക്ക​റി ക​ട​ക​ളും മാ​ത്ര​മാ​ണ് പ​ല​യി​ട​ത്തും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​സ​മു​ണ്ടാ​ക്കി​യി​ല്ല. ക​ട​ക​ന്പോ​ള​ങ്ങ​ളും സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ തെ​രു​വു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​നെ​തു​ട​ർ​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​യി. പ​ണി​മു​ട​ക്കാ​യി​രു​ന്ന​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു.ഇ​ന്ന​ലെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നും പ​ണി​മു​ട​ക്കി​നും വേ​ന​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം​കു​റ​ച്ച് ശ​ക്ത​മാ​യ മ​ഴ​യും ല​ഭി​ച്ചി​രു​ന്നു.