നാ​യ് ഓ​ടി​ച്ചു; സ്ഥാ​നാ​ർ​ഥി​യു​ടെ കൈ​യൊ​ടി​ഞ്ഞു
Thursday, November 26, 2020 10:04 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ നാ​യ​യെ പേ​ടി​ച്ച് ഓ​ടി​യ സ്ഥാ​നാ​ർ​ഥി വീ​ണ് കൈ​യൊ​ടി​ഞ്ഞു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 25-ാം വാ​ർ​ഡാ​യ ഒ​ള​മ​റ്റ​ത്ത് മ​ത്സരി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ സാ​ബു​വി​ന്‍റെ കൈ​യാ​ണ് ഒ​ടി​ഞ്ഞ​ത്. വോ​ട്ട​ഭ്യ​ർ​ഥി​ച്ച് വീ​ടു​ക​ൾ ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഒ​രു വീ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പി​ന്നാ​ലെ നാ​യ് ചാ​ടു​ക​യാ​യി​രു​ന്നു. നാ​യ​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ പ​ടി​ക്കെ​ട്ടു​ക​ൾ ഓ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ തെ​ന്നി വീ​ണാ​ണ് ജ​യാ സാ​ബു​വി​ന് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കൈ​ക്ക് പ്ലാ​സ്റ്റ​റി​ട്ടു. കൈ​ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും പ്ര​ചാ​ര​ണം തു​ട​രാ​നാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ തീ​രു​മാ​നം.