തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ന ഉ​ത്ത​ര​വ് ഇ-​ഡ്രോ​പ് മു​ഖേ​ന
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങി. ഓ​രോ സ്ഥാ​പ​ന​വും സ്ഥി​തി ചെ​യ്യു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ന ഉ​ത്ത​ര​വ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കും.
ഓ​രോ സ്ഥാ​പ​ന​മേ​ധാ​വി​യും ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ഇ-​ഡ്രോ​പ് സോ​ഫ്റ്റ് വെ​യ​റി​ൽ നി​ന്നും നേ​രി​ട്ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. പോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​ര​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ളും പി​ന്നീ​ട് ഇ-​ഡ്രോ​പ് സോ​ഫ്റ്റ് വെ​യ​റി​ൽ നി​ന്നും സ്ഥാ​പ​ന​മേ​ധാ​വി​ക്ക് എ​ടു​ക്കാം.
ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന് നി​യ​മ​ന ഉ​ത്ത​ര​വ് വ​രു​ന്നു​ണ്ടോ​യെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. നി​യ​മി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും സ്ഥാ​പ​ന​മേ​ധാ​വി ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ അ​റി​യി​ച്ചു.