മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി യോ​ഗം ചേ​ർ​ന്നു
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോയെന്നു നി​രീ​ക്ഷ​ിക്കാൻ മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, ബ്രോ​ഡ്കാ​സ്റ്റിം​ഗ് കം​പ്ലെ​യി​ന്‍റ്സ് കൗ​ണ്‍​സി​ൽ, പ്ര​സ്കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ, ന്യൂ​സ് ബ്രോ​ഡ് കാ​സ്റ്റിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ വെ​ബ്സൈ​റ്റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജി​ല്ലാ മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, കു​യി​ലി​മ​ല, ഇ​ടു​ക്കി എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാം.
[email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും പരാതി​ക​ൾ സ​മ​ർ​പ്പി​ക്കാം. വ്യാ​ജ പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി തീ​രു​മാ​നി​ച്ചു.