തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നെ​ത്തി
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പൊ​തു നി​രീ​ക്ഷ​ക​ൻ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ ജി​ല്ല​യി​ലെ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു.​
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ ചെ​ല​വ്, പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ, സം​ഘ​ടി​പ്പി​ക്കു​ന്ന ജാ​ഥ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വ് ത​യാ​റാ​ക്ക​ൽ, പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം, ഉ​ദ്യോ​ഗ​സ്ഥ പ​രി​ശീ​ല​നം, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, വി​ത​ര​ണം, കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​ടെ ക്ര​മീ​ക​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി പ​രി​ഹ​രി​ക്ക​ൽ തു​ട​ങ്ങി പൊ​തു​വാ​യ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ക​ൻ വി​ല​യി​രു​ത്തും.