പൊ​തു​പ​ണി​മു​ട​ക്ക് പൂ​ർ​ണം; ടൗ​ണു​ക​ൾ വി​ജ​ന​മാ​യി
Thursday, November 26, 2020 10:00 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പൊ​തു പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്ന​തും പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ നി​ല​ച്ച​തും മൂ​ലം പ​ണി​മു​ട​ക്ക് ഹ​ർ​ത്താ​ൽ പ്ര​തീ​തി ജ​നി​പ്പി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു.

കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ടാ​ക്സി, ഓ​ട്ടോ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു ചേ​ർ​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യ​തൊ​ഴി​ച്ചാ​ൽ നി​ര​ത്തു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല ന​ന്നേ കു​റ​വാ​യി​രു​ന്നു. തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ളും ജോ​ലി​ക്കി​റ​ങ്ങി​യി​ല്ല.

എ​ന്നാ​ൽ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടു​ത​ലും വീ​ടു ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഇ​ന്ന​ലെ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്.