ടൂ​റി​സം സ​മാ​ന്ത​ര പാ​ത​യു​ടെ മ​റ​വി​ൽ വ്യാ​പ​ക ക​രി​ങ്ക​ൽ ഖ​ന​ന​മെ​ന്ന് ആ​ക്ഷേ​പം
Wednesday, November 25, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മെ​ട്ടി​നെ​യും മൂ​ന്നാ​റി​നേ​യും ബ​ന്ധി​പ്പി​ച്ച് നെ​ടു​ങ്ക​ണ്ടം ടൗ​ണി​നു സ​മാ​ന്ത​ര​മാ​യി കൈ​ലാ​സ​പ്പാ​റ മ​ല​നി​ര​ക​ളി​ലൂ​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യു​ടെ മ​റ​വി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​മോ ന​ട​ത്താ​തെ​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പാ​റ​പൊ​ട്ടി​ക്ക​ൽ വ​ൻ മ​ല​യി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. നെ​ടു​ങ്ക​ണ്ടം ടൗ​ണി​നു സ​മാ​ന്ത​ര​മാ​യി കോ​ന്പ​യാ​ർ, ആ​ന​ക​ല്ല്, പൊ​ന്നാ​ങ്കാ​ണി, കൈ​ലാ​സ​പ്പാ​റ വ​ഴി ക​ൽ​ക്കൂ​ന്ത​ലി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ച് റോ​ഡു​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വ​ലി​യ പാ​റ​ക​ളാ​ണ് ഇ​പ്പോ​ൾ ത​മ​ര​ടി​ച്ച് പൊ​ട്ടി​ക്കു​ന്ന​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. പൊ​ട്ടി​ച്ചു​കൂ​ട്ടി​യ പാ​റ രാ​ത്രി​യി​ൽ ലോ​റി​ക​ളി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​പ്പോ​ൾ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യും നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​യു​ക​യോ പാ​റ അ​ട​ർ​ന്നു​വീ​ഴു​ക​യോ ചെ​യ്താ​ൽ വ​ൻ​ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ പാ​റ​ത്തോ​ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന റ​വ​ന്യൂ ഭൂ​മി​യി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടും ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ടും ഉ​ൾ​പ്പെ​ടെ മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ടു റീ​ച്ചു​ക​ളാ​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ക​ര​ടി​വ​ള​വ് - ആ​ന​ക്ക​ല്ല്, ആ​ന​ക്ക​ല്ല് - ശൂ​ല​പ്പാ​റ - പു​ഷ്പ​ക​ണ്ടം എ​ന്നീ ര​ണ്ടു പ​ദ്ധ​തി​ക​ളി​ലൂ​ടെ രാ​മ​ക്ക​ൽ​മെ​ട്ടി​നെ മൂ​ന്നാ​റു​മാ​യി കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നാ​ണ് നി​ല​വി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.