സ്ഥ​ല​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം: സ്ഥ​ലം ഉ​ട​മ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു
Wednesday, November 25, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: കൃ​ഷി ന​ട​ത്താ​നാ​യി വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ്ഥ​ല ഉ​ട​മ​യ്ക്ക് വെ​ട്ടേ​റ്റു. നെ​ടു​ങ്ക​ണ്ടം അ​മ്മ​ളി​യ​മ്മാം​കാ​നം ക​ട്ട​ക്ക​യ​ത്തി​ൽ എ​ബി​ൻ ജോ​സ​ഫ് (27) നെ​യാ​ണ് സ്ഥ​ല​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ക​ല്ലോ​ലി​ക്ക​ൽ പ്ര​ഭാ​ക​ര​ൻ (56) വാ​ക്ക​ത്തി​ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ സ്ഥ​ല ഉ​ട​മ​യു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ചൊ​വ്വാ​ഴ്ച ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രു​ന്ന് ത​ളി​ക്കു​വാ​നെ​ത്തി​യ എ​ബി​നും പ്ര​തി​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ബി​ന്‍റെ ത​ല​യ്ക്കും പു​റ​ത്തു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു ചെ​വി​ക്ക് മു​ക​ളി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ എ​ബി​നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത എ​ബി​ന്‍റെ ത​ല​യി​ൽ ആ​റ് കു​ത്തി​ക്കെ​ട്ടു​ണ്ട്.

നാ​ലു​വ​ർ​ഷം മു​ന്പാ​ണ് എ​ബി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം ക​രാ​റെ​ഴു​തി വി​ള​വെ​ടു​പ്പി​നും തു​ട​ർ കൃ​ഷി​ക്കു​മാ​യി പ്ര​ഭാ​ക​ര​ന് വി​ട്ടു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്ഥ​ല​ത്തെ​ച്ചൊ​ല്ലി എ​ബി​നും പ്ര​ഭാ​ക​ര​നും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി എ​ബി​നും കു​ടും​ബാം​ഗ​ങ്ങ​ളും കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി​യി​ൽ​നി​ന്ന് എ​ബി​ന് അ​നു​കൂ​ല​മാ​യി വി​ധി ല​ഭി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മൊ​ത്ത് സ്ഥ​ല​ത്ത് മ​രു​ന്നു ത​ളി​ക്കാ​നെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്താ​ണ് പ്ര​ഭാ​ക​ര​ൻ വാ​ക്ക​ത്തി​ക്ക് വെ​ട്ടു​ക​യും ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തെ​ന്നാ​ണ് എ​ബി​ൻ പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പോ​ലീ​സു​കാ​രാ​യ​തി​നാ​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും എ​ബി​ൻ ആ​രോ​പി​ച്ചു.

നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി ഏ​ല​ത്തോ​ട്ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ക്ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​ശ്ര​മം, മ​ർ​ദ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.