സ്ഥാ​പ​കദി​നം ആ​ച​രി​ച്ചു
Wednesday, November 25, 2020 10:02 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ഥാ​പ​ക ദി​ന​മാ​ച​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ 68 സോ​ണി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഡ്രൈ​വ​റാ​യ ജോ​യി ജോ​സ​ഫും 68 സോ​ണ്‍ ര​ക്ഷാ​ധി​കാ​രി സാ​ന്‍റോ അ​ടി​മാ​ലി​യും ചേ​ർ​ന്ന് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​താ​ക ഉ​യ​ർ​ത്തി.

ടാ​ക്സി മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി 2017-ലാ​ണ് കെ​ടി​ഡി​ഒ സ്ഥാ​പി​ച്ച​ത്. കെ​ടി​ഡി​ഒ സം​സ്ഥാ​ന എ​ക്്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു അ​ടി​മാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധി അ​ടി​മാ​ലി, സോ​ണ്‍ സെ​ക്ര​ട്ട​റി അ​മ​ൽ അ​ടി​മാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ടി​മാ​ലി ടൗ​ണി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.