വാ​ഹ​ന​മി​ടി​ച്ച് മ്ലാ​വ് ച​ത്തു
Wednesday, November 25, 2020 10:02 PM IST
ചെ​റു​തോ​ണി: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ്ലാ​വി​ൻ​കു​ഞ്ഞ് ച​ത്തു. തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ പൈ​നാ​വ് എ​ആ​ർ ക്യാ​ന്പി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. വ​ന​മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്തെ റോ​ഡ് അ​ടു​ത്ത​കാ​ല​ത്താ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത​ത്. ഇ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗ​മാ​ണ് പാ​യു​ന്ന​ത്.