ക​ട്ട​പ്പ​ന ബ്ലോ​ക്കി​ൽ 43 സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, November 25, 2020 10:02 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി ചി​ത്രം വ്യ​ക്ത​മാ​യി. പ​തി​മൂ​ന്ന് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നാ​യി 43 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്.

കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, ചെ​ന്പ​ക​പ്പ​റ, വ​ണ്ട​ൻ​മേ​ട്, കൊ​ച്ച​റ, ക​ട​ശി​ക്ക​ട​വ്, ച​ക്കു​പ​ള്ളം, ആ​ന​വി​ലാ​സം, ക​ൽ​തൊ​ട്ടി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ, പ​ശു​പ്പാ​റ, വ​ള​കോ​ട് ഡി​വി​ഷ​നു​ക​ൾ ചേ​രു​ന്ന ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത് വ​ണ്ട​ൻ​മേ​ട് ഡി​വി​ഷ​നി​ലാ​ണ്.

മു​ന്ന​ണി​ക​ൾ​ക്ക് പു​റ​മെ സ്വ​ത​ന്ത്ര​നും ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യു​മു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്, ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ വീ​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.