അ​റ​ക്കു​ളം: സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി; ത​ന്ത്രം മെ​ന​ഞ്ഞ് മു​ന്ന​ണി​ക​ൾ
Wednesday, November 25, 2020 10:02 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ സ​മ വാ​ക്യ​ങ്ങ​ൾ മാ​റിമ​റി​ഞ്ഞ​തോ​ടെ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ജ​ന​വി​ധി ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു തു​ട​ങ്ങി. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും ചേ​ർ​ന്നു​ള്ള ഭ​ര​ണ​മാ​യി​രു​ന്നു നി​ല​വി​ലി​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ടോം ​ജോ​സ് കു​ന്നേ​ൽ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സി​ലെ ഉ​ഷ ഗോ​പി​നാ​ഥ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. മു​ന്ന​ണി​യി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഒ​ടു​വി​ൽ ചേ​രി തി​രി​വി​നി​ട​യാ​ക്കി. യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്ന്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം-​മൂ​ന്ന്, സ്വ​ത​ന്ത്ര-​ഒ​ന്ന് , എ​ൽ​ഡി​എ​ഫി​ൽ സി​പി​എം സ്വ​ത- ര​ണ്ട്, ക​ർ​ഷ​ക കൂ​ട്ടാ​യ്മ -ഒ​ന്ന് ബി​ജെ​പി -ര​ണ്ട് , സ്വ​ത- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി നി​ല.

ഇ​ത്ത​വ​ണ ആ​കെ​യു​ള്ള 15 വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് -11, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് -3, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്-1 എ​ന്നി​ങ്ങ​നെ​യും എ​ൽ​ഡി​എ​ഫി​ൽ സി​പി​എം -7, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 5, ​സി​പി​ഐ -3 എ​ന്നി നി​ല​ക​ളി​ലാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.

പ​ഴ​യ പ​ട​ക്കു​തി​ര​ക​ൾ​ക്കൊ​പ്പം കു​ടും​ബ​ശ്രീ, സ്വാ​ശ്ര​യ സം​ഘം, വ്യാ​പാ​ര മേ​ഖ​ല, യു​വ പ്രാ​തി​നി​ധ്യം എ​ന്നി​വ​യെ​ല്ലാം ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. റി​ബ​ൽ ശ​ല്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​നെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മ​ൽ​സ​രം ന​ട​ക്കു​ന്ന​ത് 13-ാം വാ​ർ​ഡാ​യ എ​കെ​ജി ന​ഗ​റി​ലാ​ണ്. ഇ​വി​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ലും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥും ഏ​റ്റ​മു​ട്ടു​ന്നു. ഉ​ഷ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി വ​ച്ച് സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ബി​പി​ൻ ഈ​ട്ടി​ക്ക​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മൂ​ല​മ​റ്റം പ​ന്ത്ര​ണ്ടാം വാ​ർ​ഡ്, ഇ​ല​പ്പ​ള്ളി ഒ​ൻ​പ​താം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന് റി​ബ​ൽ ഭീ​ഷ​ണി​യു​ണ്ട്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ളി​ക​ളും യു​ഡി​എ​ഫി​നാ​യും സി​പി​എം നേ​താ​വ് കെ.​എ​ൽ.​ജോ​സ​ഫ് , മു​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബി ജോ​മോ​ൻ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫി​നാ​യും ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​എ.​വേ​ലു​ക്കു​ട്ട​ൻ എ​ൻ​ഡി​എ​യ്ക്കാ​യും മ​ൽ​സ​ര രം​ഗ​ത്തു​ണ്ട്.

റി​ബ​ൽ ശ​ല്യം പ്ര​ശ്ന​മ​ല്ലെ​ന്നും ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ൽ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫും അ​വ​കാ​ശ​മു​ന്ന​യി​ക്കു​ന്നു.