കോ​വി​ഡാ​ന​ന്ത​ര ജീ​വി​തം: ദേ​ശീ​യ വെ​ബി​നാ​ര്‍
Wednesday, November 25, 2020 10:02 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​വും ഐ​ക്യു​എ​സി​യും സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നും സം​യു​ക്ത​മാ​യി "കോ​വി​ഡാ​ന​ന്ത​ര ജീ​വി​തം മി​ഥ്യ​ക​ളും യാ​ഥാ​ര്‍​ഥ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ നാ​ഷ​ണ​ല്‍ വെ​ബി​നാ​ര്‍ ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ട്ട​യം സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ഹ​രീ​ഷ് കു​മാ​ര്‍ കെ.​എ​സ്. വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് കോ​ള​ജി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ല്‍ ആ​യ ഡോ​മി​നി​ക്ക​ന്‍ വോ​യി​സി​ല്‍ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.