കാ​ന്ത​ല്ലൂ​രിൽ പു​ലി​ക്കു​ട്ടി​യി​റ​ങ്ങി; കൂ​ട്ടി​ല​ട​യ്ക്കാ​ൻ ത​ങ്ക​ച്ച​ൻ
Wednesday, November 25, 2020 10:02 PM IST
മ​റ​യൂ​ർ:​ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പു​ലി​ക്കു​ട്ടി​യി​റ​ങ്ങി​യ​തോ​ടെ എ​തി​രാ​ളി​ക​ൾ ജാ​ഗ്ര​ത​യി​ൽ.
കാ​ന്ത​ല്ലൂ​ർ ഒ​എ​ൽ​എ​ച്ച് കോ​ള​നി​യി​ലെ പി. ​പു​ലി​ക്കു​ട്ടി​യാ​ണ് എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് (സി​പി​ഐ) സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഇ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.​ അ​ര​നൂ​റ്റാ​ണ്ടാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ പു​ലി​ക്കു​ട്ടി ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​ര​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്.​

പു​ലി​ക്കു​ട്ടി വ​ന്നാ​ലും അ​ൽ​പം പോ​ലും ആ​ശ​ങ്ക​യി​ല്ലെ​ന്നും വി​ജ​യി​ക്കാ​നാ​കു​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ടി.​ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ര​മേ​ഷ് ക​ണ്ണ​നും ഇ​വി​ടെ അ​ങ്കം​വെ​ട്ടു​ന്നു.