പെ​രു​മാ​റ്റ​ച്ച​ട്ടം: സ​ർ​ക്കാ​രി​നും ത​ദ്ദേ​ശസ്ഥാ​പ​ന​ത്തി​നും ചെ​യ്യാ​വു​ന്ന​വ
Wednesday, November 25, 2020 10:02 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി​യോ അം​ഗീ​കാ​ര​മോ തേ​ടാ​തെ സ​ർ​ക്കാ​രി​നൊ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ൽ, പ​ൾ​സ്പോ​ളി​യോ പോ​ലു​ള്ള​വ​യു​ടെ ബോ​ധ​വ​ത്ക​ര​ണ പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ, കോ​ട​തി നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ൽ ആ​ശ്രി​ത​നി​യ​മ​ന​ത്തി​ന് ച​ട്ട​പ്ര​കാ​ര​മു​ള്ള നി​യ​മ​നം, വ​ര​ൾ​ച്ച, വെ​ള്ള​പ്പൊ​ക്കം, കോ​വി​ഡ് മ​ഹാ​മാ​രി പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി ദേ​ശീ​യ പ്ര​കൃ​തി ദു​ര​ന്ത ഫ​ണ്ടി​ൽ നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം തേ​ട​ൽ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ, ഡെ​പ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ മൂ​ലം ഉ​ണ്ടാ​യ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രൊ​മോ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ചേ​ര​ൽ, ജ​ല വി​ത​ര​ണ​ത്തി​ന് കേ​ടാ​യ പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ശൗ​ചാ​ല​യം പോ​ലു​ള്ള പൊ​തു സൗ​ക​ര്യ​ങ്ങ​ൾ​ക്ക് കോ​ട​തി നി​ർ​ദേശം ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം ബി​ഒ​ടി വ്യ​വ​സ്ഥ പ്ര​കാ​രം നി​ർ​മാ​ണ അ​നു​മ​തി, കോ​ള​ജ് യൂ​ണി​യ​നു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്.

കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റ​ൽ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക്ക​ര​ണം, എ​ച്ച്ഐ​വി , എ​യ്ഡ്സ് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണം, ഓ​ട​ക​ളി​ൽ നി​ന്നും കു​ള​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ, ശു​ചീ​ക​ര​ണ, കൊ​തു​ക് നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, ഡോ​ക്ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും.

കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ത​ട​വു​പു​ള്ളി​ക​ളു​ടെ ജ​യി​ൽ​മാ​റ്റം, നേ​ര​ത്തെ അ​നു​വ​ദി​ച്ച ഗ്രാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചും ക്ഷ​ണി​ച്ച ടെ​ൻ​ഡ​ർ പ്ര​കാ​ര​വും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്ന് എ​ന്നി​വ വാ​ങ്ങ​ൽ ഇ​തെ​ല്ലാം ന​ട​ത്താ​നാ​വും.