ജി​ല്ല​യി​ൽ അ​ങ്കം കു​റി​ക്കു​ന്ന​ത് 3,213 പേ​ർ
Wednesday, November 25, 2020 10:02 PM IST
തൊ​ടു​പു​ഴ:​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പ​ത്രി​ക പി​ൻ​വ​ലി​ക്ക​ലി​നും ശേ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ അ​ങ്കം കു​റി​ക്കാ​ൻ രം​ഗ​ത്തു​ള്ള​ത് 3213 പേ​ർ.​ ജി​ല്ല​യി​ലാ​കെ 7330 പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ​ത്രി​ക​ക​ളു​ടെ എ​ണ്ണം 6,649 ആ​യി.​
പി​ന്നീ​ട് 1,592 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ മ​ൽ​സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 3213 ആ​യി കു​റ​ഞ്ഞു.​ ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ക​ളി​ൽ 242 പേ​രാ​ണ് മ​ൽ​സ​ര രം​ഗ​ത്തു​ള്ള​ത്.​ ക​ട്ട​പ്പ​ന​യി​ൽ 127 പേ​രും തൊ​ടു​പു​ഴ​യി​ൽ 115 പേ​രു​മാ​ണ് പോ​രാ​ടു​ന്ന​ത്.​ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 40 പേ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 337-ഉം, ​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 2,594 പേ​രു​മാ​ണ് നി​ല​വി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.