സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഗ്രീ​ൻ ഓ​ഡി​റ്റിം​ഗ്: മി​ക​വി​ന് ഗ്രേ​ഡും അ​വാ​ർ​ഡും
Wednesday, November 25, 2020 10:02 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഹ​രി​ത ഓ​ഫീ​സു​ക​ളെ ക​ണ്ടെ​ത്തി അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ൻ ഓ​ഡി​റ്റിം​ഗ് ന​ട​ത്തും. സം​സ്ഥാ​ന​ത്താ​കെ 10000 ഓ​ഫീ​സു​ക​ളെ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും ഹ​രി​ത നി​യ​മ പാ​ല​ന​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​ല്ലാം ഗ്രീ​ൻ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി ഹ​രി​ത ഓ​ഡി​റ്റിം​ഗ് ടീ​മു​ക​ൾ ജി​ല്ല​ക​ളി​ൽ രൂ​പീ​ക​രി​ക്കും. അ​വാ​ർ​ഡ് നി​ർ​ണ​യ മാ​ർ​ഗ​രേ​ഖ​യ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത​ലം മു​ത​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​ന​ത​ലം വ​രെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ​യും ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി മി​ക​ച്ച​വ​യ്ക്ക് എ,​ ബി, സി ​ഗ്രേ​ഡു​ക​ളും ഹ​രി​ത​സാ​ക്ഷ്യ​പ​ത്ര​വും ഏ​റ്റ​വും അ​നു​ക​ര​ണീ​യ മാ​തൃ​ക​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. ഹ​രി​ത​കേ​ര​ള​വും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്നാ​ണ് ഹ​രി​ത ഓ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കാ​യി ഓ​ഡി​റ്റിം​ഗ് ടീം ​ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ലെ ആ​കെ 100 മാ​ർ​ക്കി​ൽ പ​രി​ശോ​ധ​ന​യി​ൽ 90-100 മാ​ർ​ക്ക് നേ​ടു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് എ ​ഗ്രേ​ഡ് ല​ഭി​ക്കും. 80-89 വ​രെ മാ​ർ​ക്ക് നേ​ടു​ന്ന​വ​യ്ക്ക് ബി​യും 70-79 മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​യ്ക്ക് സി ​ഗ്രേ​ഡും ല​ഭി​ക്കും.

ഇ​തി​ന് താ​ഴെ​യാ​യാ​ൽ ഗ്രേ​ഡ് ല​ഭി​ക്കി​ല്ല. പി​ന്നീ​ട് പാ​സാ​കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ ഒ​രുമാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കും. അ​വാ​ർ​ഡ് നി​ർ​ണ​യം, ഗ്രേ​ഡിം​ഗ് എ​ന്നി​വ​യി​ൽ ആ​ക്ഷേ​പം ഉ​ണ്ടാ​യാ​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക്ര​മീ​ക​ര​ണ​മു​ണ്ട്. മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന മൂ​ന്ന് ഓ​ഫീ​സു​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ക.