ക​രാ​ട്ടെ​യി​ലെ അ​ട​വും ചു​വ​ടു​മാ​യി റീ​നു ജെ​ഫി​ൻ ക​ന്നി​യ​ങ്ക​ത്തി​ന്
Tuesday, November 24, 2020 9:57 PM IST
ക​രി​മ​ണ്ണൂ​ർ:​ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ക​ന്നി​യ​ങ്കം​കു​റി​ക്കു​ന്ന റീ​നു ജെ​ഫി​ൻ ചി​ല്ല​റ​ക്കാ​രി​യ​ല്ല.​ ജി​ല്ലാപ​ഞ്ചാ​യ​ത്ത് ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നു എ​ൽ​ഡി​എ​ഫ്(​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം)​സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന ഇ​വ​ർ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് ഉ​ട​മ​യാ​ണ്.​ പ​രി​ശീ​ല​ക​നാ​യ ബേ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ കീ​ഴി​ൽ എ​ൽ​കെ​ജി മു​ത​ൽ ക​രാ​ട്ടെ അ​ഭ്യ​സി​ക്കു​ന്ന റീ​നു 13 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഷി​റ്റോ​റി​യു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ട്ടെ സ്കൂ​ളി​ൽ നി​ന്നു ബ്ലാ​ക്ക് ബെ​ൽ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. വ​നി​ത വി​ഭാ​ഗം ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ലാ ചാ​ന്പ്യ​നാ​യി​രു​ന്നു.​
ക​രാ​ട്ടെ​യി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം വ​ലി​യൊ​രു ശി​ഷ്യ​സ​ന്പ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് റീ​നു.​ ക​രാ​ട്ടെ​യി​ൽ എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​യാ​സം മ​ല​ർ​ത്തി​യ​ടി​ക്കു​ന്ന റീ​നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ നി​ഷ്പ്ര​ഭ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബോ​ക്സിം​ഗി​ലും ഇ​വ​ർ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.
​എം​കോം ബി​രു​ദ​ദാ​രി​യാ​യ റീ​നു മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും റീ​നു പ​റ​യു​ന്നു.​ യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കാ​മു​റി കൊ​ടു​വേ​ലി​ൽ ജെ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ്.​ മു​ൻ ജി​ല്ലാപ​ഞ്ചാ​യ​ത്തം​ഗ​വും മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഇ​ന്ദു​സു​ധാ​ക​ര​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും അ​ന്പി​ളി അ​നി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യും ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നു ജ​ന​വി​ധി തേ​ടു​ന്നു.