ഭൂ​പ​തി​വു നി​യ​മം ഭേ​ദ​ഗ​തി​ചെ​യ്യാ​ത്ത സ​ർ​ക്കാ​രി​നെ​തി​രെ ജനങ്ങൾ വി​ധി​യെ​ഴു​തും: പി.​ജെ. ജോ​സ​ഫ്
Tuesday, November 24, 2020 9:53 PM IST
നെ​ടു​ങ്ക​ണ്ടം: ഭൂ​മി​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ അ​റ​ച്ചു​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് തെ​ക്കേ​ലി​ന്‍റെയും ഡിവിഷനിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്

സ്ഥാനാർഥികളുടെയും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, സേ​നാ​പ​തി വേ​ണു, പി.​എ​സ്. യൂ​ന​സ്, സ്ഥാ​നാ​ർ​ത്ഥി തോ​മ​സ് തെ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.