ഭാ​ഗ്യ ക​ടാ​ക്ഷം ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്കും
Tuesday, November 24, 2020 9:53 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്ക് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം. ഉ​ടു​ന്പ​ൻ​ചോ​ല ഓ​ലി​ക്ക​ൽ ഉ​ദ​യ​ഭാ​നു​വി​നെ​ത്തേ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം എ​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച ന​റു​ക്കെ​ടു​ത്ത വി​ൻ-​വി​ൻ ഭാ​ഗ്യ​ക്കു​റി​യാ​ണ് ഭാ​ഗ്യ​വു​മാ​യി എ​ത്തി​യ​ത്. ഡ​ബ്ല്യു​ഡ​ബ്ല്യു 312252 എ​ന്ന ന​ന്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത്.
നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വ​ർ​ണ എ​ജ​ൻ​സി​യി​ൽ​നി​ന്നും വെ​ള്ള​ച്ചാ​മി എ​ന്ന വി​ൽ​പ​ന​ക്കാ​ര​നി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.
തു​ട​ക്ക​ത്തി​ൽ മു​റു​ക്കാ​ൻ ക​ട​യും ഹോ​ട്ട​ലും ന​ട​ത്തി​യ ഉ​ദ​യ​ഭാ​നു 17 വ​ർ​ഷ​മാ​യി ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ഓ​ലി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. 62 -ാം വ​യ​സി​ൽ ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഉ​ദ​യ​ഭാ​നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.