ബൈ​ക്ക​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, November 24, 2020 9:49 PM IST
തൊ​ടു​പു​ഴ: ദന്പതികൾ സഞ്ചരിച്ച ബൈ​ക്കി​ൽ സ്കൂ​ട്ട​റിടിച്ച് വീ​ട്ട​മ്മ മ​രി​ച്ചു. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി​യി​ൽ താ​മ​സി​ക്കു​ന്ന ചി​ല​വ് സ്വ​ദേ​ശി ക​രി​ക്ക​ൻ​പ​റ​ന്പി​ൽ അ​ബ്ദു​ൽ സ​ലാം മൗ​ല​വി​യു​ടെ ഭാ​ര്യ റു​ഖി​യ (42) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ ഇ​ന്ന​ലെ രാ​വി​ലെ 10നു ഏ​റ്റു​മാ​നൂ​രി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് എം​ജി യൂ​ണി​വ​ഴ്സി​റ്റി​യി​ലേ​ക്ക് പോ​കും വ​ഴി എ​തി​രെ വ​ന്ന സ്കൂ​ട്ട​ർ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലിടിക്കുകയായിരുന്നു. അ​ബ്ദു​ൽ സ​ലാം മൗ​ല​വി​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ക​ബ​റ​ട​ക്കം നടത്തി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, മു​ഹ​മ്മ​ദ് ആ​ദി​ൽ, അ​സ്ലം മു​ഹ​മ്മ​ദ്, അ​മീ​ൻ മു​ഹ​മ്മ​ദ് .