നെടുങ്കണ്ടം: ജില്ലാ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥികളുടെ നേതൃയോഗം ഇന്ന് നെടുങ്കണ്ടത്തും തൂക്കുപാലത്തും നടക്കും. നെടുങ്കണ്ടം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് തെക്കേലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലും പാന്പാടുംപാറ ഡിവിഷൻ സ്ഥാനാർഥി ജോയി തോമസിന്റെ തെരഞ്ഞെടുപ്പ് യോഗം 3.30-ന് തൂക്കുപാലം എസ്എൻ ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.
ഇരുയോഗങ്ങളും പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും. സ്ഥാനാർഥികളായ തോമസ് തെക്കേൽ, ജോയി തോമസ്, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ, കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ്, യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, മുസ്ലീം ലീഗ് ജില്ലാപ്രസിഡന്റ് എം.എസ്. മുഹമ്മദ്, നേതാക്കളായ മാർട്ടിൻ മാണി, കെ. സുരേഷ് ബാബു, ഡീൻ കുര്യാക്കോസ് എംപി, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎമാരായ ഇ.എം. ആഗസ്തി, മാത്യു സ്റ്റീഫൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ റോയി കെ. പൗലോസ്, എം.എൻ. ഗോപി, തോമസ് രാജൻ തുടങ്ങിയവർ പങ്കെടുക്കും.
ഡിവിഷനു കീഴിൽവരുന്ന മുഴുവൻ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളും നേതാക്കളും നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന് ചെയർമാൻ ജോസ് പൊട്ടംപ്ലാക്കൽ, കണ്‍വീനർ സേനാപതി വേണു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.