ക​റു​ത്ത​പൊ​ന്ന് തി​ള​ങ്ങു​ന്നി​ല്ല.
Sunday, November 22, 2020 9:53 PM IST
അ​ടി​മാ​ലി: വി​ള​വെ​ടു​പ്പി​ന് ഏ​താ​നും നാ​ളു​ക​ൾ​മാ​ത്രം ശേ​ഷി​ക്കെ കു​രു​മു​ള​ക് വി​ല​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​ത്ത​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ക്കു​ന്നു. ക​റു​ത്ത​പൊ​ന്നി​ന് പ​ഴ​യ തി​ള​ക്ക​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ 330-ന​ടു​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ കു​രു​മു​ള​ക് വി​ല. എ​ഴു​ന്നൂ​റി​നു മു​ക​ളി​ൽ​നി​ന്നും വി​ല താ​ഴേ​ക്ക് പ​തി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.

വി​ല​യി​ടി​വി​നൊ​പ്പം കു​രു​മു​ള​ക് ചെ​ടി​ക​ളി​ലെ രോ​ഗ​ബാ​ധ​യും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. വി​ള​വെ​ടു​പ്പാ​രം​ഭി​ച്ചാ​ൽ വീ​ണ്ടും വി​ല​യി​ടി​യു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക