ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു
Sunday, November 22, 2020 9:53 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഏ​ഴ് മാ​സ​ത്തി​നി​ടെ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന​ലെ 220 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 10408 ആ​യി.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 199 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജി​ല്ല​യി​ൽ അ​ടു​ത്ത നാ​ളു​ക​ളി​ൽ സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം കൊ​ണ്ട് മൂ​വാ​യി​ര​ത്തോ​ളം രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​യി​രു​ന്നു ജി​ല്ല​യി​ൽ നി​ന്നു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യാ​ണ് അ​തി​വേ​ഗ​ത്തി​ൽ രോ​ഗം കു​തി​ച്ചു​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30ലെ ​ക​ണ​ക്ക് പ്ര​കാ​രം 1746 രോ​ഗി​ക​ളാ​ണാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30 ആ​യ​തോ​ടെ 3788 രോ​ഗി​ക​ളാ​യി എ​ണ്ണം ഉ​യ​ർ​ന്നു.
ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് 7206 ആ​യി​രു​ന്നു ആ​കെ രോ​ഗി​ക​ൾ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി 200നു ​മു​ക​ളി​ലും 200ന് ​അ​ടു​ത്തു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ൽ മാ​ത്രം 65 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​രു​ണാ​പു​ര​ത്തും 38 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​ന്ന​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.