തൊടുപുഴ: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎയുടെ മകൻ പുറപ്പുഴ പാലത്തിനാൽ ജോമോൻ ജോസഫിന്റെ (ജോക്കുട്ടൻ) സംസ്കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തിയഡോഷ്യസ്, എംപിമാരായ ഡീൻ കുര്യാക്കോസ്, ജോസ് കെ. മാണി, ബെന്നി ബഹനാൻ, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ കെ.സി. ജോസഫ്, മോൻസ് ജോസഫ്, എൻ. ജയരാജ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, പി.സി. ജോർജ്, വി.പി. സജീന്ദ്രൻ, എൽദോ ഏബ്രഹാം, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ എംപിമാരായ ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, ജോസഫ് വാഴയ്ക്കൻ, ടി.യു. കുരുവിള, നേതാക്കളായ റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ടോമി കല്ലാനി, ലതിക സുഭാഷ്, മാത്യു കുഴൽനാടൻ, എസ്. അശോകൻ, ടി.എം. സലിം, പ്രഫ. കെ.ഐ. ആന്റണി, കെ.എം.എ. ഷുക്കൂർ, കെ.എസ്. അജി, കെ. സുരേഷ് ബാബു, വി.വി. മത്തായി, പി.പി. ജോയി എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
ദീപികയ്ക്കുവേണ്ടി രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ റീത്ത് സമർപ്പിച്ചു. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ഒപ്പീസ്ചൊല്ലി പ്രാർഥിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, എം.കെ. മുനീർ എംഎൽഎ, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ എന്നിവർ ഫോണിലൂടെ അനുശോചനം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, ഫാ. ജോസഫ് മഠത്തിക്കണ്ടത്തിൽ, വികാരി ഫാ. ജോർജ് കുരിശുംമൂട്ടിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.