ത​ർ​ക്കം തു​ട​രു​ന്നു; കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിപ്പട്ടി​ക വൈ​കു​ന്നു
Saturday, November 21, 2020 10:33 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിപ്പട്ടി​ക വൈ​കു​ന്നു. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യെ​ങ്കി​ലും പ​ല​യി​ട​ത്തും ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തും റി​ബ​ൽ ഭീ​ഷ​ണി​യു​മാ​ണ് സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം. മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി യോ​ഗം​ചേ​ർ​ന്ന് ച​ർ​ച്ച​ന​ട​ത്തി ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക​ളി​ല​ട​ക്കം ചി​ല വാ​ർ​ഡു​ക​ളി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ന​ലെ ഉ​പ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.
അ​തേ​സ​മ​യം ചി​ല സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം കെ​പി​സി​സി ഉ​പ​സ​മി​തി​ക്ക് വി​ട്ടി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സാ​ധ്യ​താ ലി​സ്റ്റി​ലു​ള്ള എ​ല്ലാ​വ​രും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ത​ർ​ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​കാ​തെ​വ​ന്നാ​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ പ​ല​രും റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ൽ​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

നാ​ളെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള ദി​വ​സം. അ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ ലി​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ​യെ​ങ്കി​ലും പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ടി​വ​രും. ഇ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ.

നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള ചി​ത്രം വ്യ​ക്ത​മാ​കും. സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നു വ്യ​ക്ത​മാ​കു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​കും.