വ​ട്ട​വ​ട​യി​ൽ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു​തു​ട​ങ്ങി; ഗ്രാ​മ​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യി​ൽ
Saturday, November 21, 2020 10:33 PM IST
മ​റ​യൂ​ർ: സ്വ​ന്തം ഭൂ​മി​യി​ലെ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു വി​ൽ​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് അ​നു​വാ​ദം ന​ൽ​കി​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെടുനാൾ നീണ്ട പ്രതി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. വ​ട്ട​വ​ട​യി​ൽ​നി​ന്നും ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യും ലോ​ഡിം​ഗും മ​റ്റും ആ​രം​ഭി​ച്ച​തോ​ടെ തൊ​ഴി​ൽ മേ​ഖ​ല​യും സ​ജീ​വ​മാ​യി. കോ​വി​ഡി​നെ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ഗ്രാ​മ​ത്തി​ലെ സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്കും ഉ​ണ​ർ​വാ​യി. 2015 ഡി​സം​ബ​റി​ലാ​ണ് ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ ഗ്രാ​ന്‍റി​സ് ഉ​ൾ​പ്പെ​ട​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് പൂ​ർ​ണ​മാ​യും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ വി​വാ​ഹം, ചി​കി​ത്സ, വീ​ട് നി​ർ​മാ​ണം എ​ന്നി​വ മു​ന്നി​ൽ​ക​ണ്ട് ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് നി​രോ​ധ​നം വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

മ​രം മു​റി​ക്ക​ൽ നി​രോ​ധി​ച്ച​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​ജീ​വ​ന മാ​ർ​ഗം തേ​ടി ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി, തേ​നി, മ​ധു​ര എ​ന്നി​വ​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു മാ​റി​യി​രു​ന്നു.0