ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ പ​രി​ശീ​ല​നം ഇ​ന്ന്
Saturday, November 21, 2020 10:30 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി, ഉ​പ വ​ര​ണാ​ധി​കാ​രി, ക്ല​ർ​ക്ക് എ​ന്നി​വ​ർ​ക്ക് ഇ​ന്ന് രാ​വി​ലെ 11-ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തും. പോ​സ്റ്റ​ൽ ബാ​ല​റ്റ്, പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം, അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. ഉ​ച്ച​യ്ക്ക് 12.30ന് ​പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ജി​ല്ലാ ക​ള​ക്ട​ർ തെരഞ്ഞെടു​പ്പ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.