കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ത​ള്ളി
Saturday, November 21, 2020 10:30 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ വേ​ള​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ഒ​രു പ​ത്രി​ക​യു​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു. ഏ​ഴാം വാ​ർ​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ശ്യാ​മ​ള വി​ശ്വ​നാ​ഥ​നെ​തി​രെ ഉ​യ​ർ​ന്ന പ​രാ​തി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ലീ​ഗ​ൽ സെ​ൽ ത​ള്ളി. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​ളാ​ണ് ഇ​വ​രെ​ന്നും പ​ത്രി​ക ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ കോ​ട​തി വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്നും യു​ഡി​എ​ഫ് വാ​ദി​ച്ചു. പി​ന്നീ​ട് ഇ​രു​കൂ​ട്ട​രു​ടെ​യും വാ​ദ​മു​ഖ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ജോ​ണ്‍ സാം ​തീ​രു​മാ​നം ഇ​ന്ന​ല​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ലീ​ഗ​ൽ സെ​ല്ലി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ലീ​ഗ​ൽ സെ​ൽ പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു.