കു​ട​യ​ത്തൂ​ർ: ടൂ​റി​സ​ത്തി​ന്‍റെ നാ​ട്ടി​ൽ ആ​രു വാ​ഴും, ആ​രു വീ​ഴും...?
Saturday, November 21, 2020 10:30 PM IST
കു​ട​യ​ത്തൂ​ർ: ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യും ന​യ​ന​മ​നോ​ഹ​ര​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​വും അ​തി​രി​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കു​ട​യ​ത്തൂ​ർ. ഇ​വി​ടെ മ​ല​യോ​ര​വും സ​മ​ത​ല​വും ഇ​ഴ​ചേ​രു​ന്നു. അ​ധി​കാ​രം നി​ല​നി​ർ​ത്താ​നും തി​രി​ച്ചു​പി​ടി​ക്കാ​നും യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​യ​തോ​ടെ രാ​ഷ്ട്രീ​യ മാ​പി​നി തി​ള​ച്ചു​മ​റി​യാ​ൻ തു​ട​ങ്ങി.
മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും വേ​രോ​ട്ട​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ശാ​ക്തി​ക മേ​ഖ​ല​ക​ളി​ൽ വി​ജ​യ​ത്തി​ലെ​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് പ​യ​റ്റു​ന്ന​ത്.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യം യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ മു​ന്ന​ണി​മാ​റ്റം തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ല. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സ് -4, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 3, ​യു​ഡി​എ​ഫ് സ്വ​ത-1, മുസ്‌ലിംലീ​ഗ് -1, ബി​ജെ​പി -2, സി​പി​ഐ സ്വ​ത-1 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ്- 9, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് -3, ലീ​ഗ് -1 , എ​ൽ​ഡി​എ​ഫി​ൽ സി​പി​എം-7, സി​പി​ഐ-3, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 2, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -1 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.

ടൂ​റി​സം രം​ഗ​ത്ത് ഏ​റെ വി​ക​സ​ന സാ​ധ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്തെ​ന്ന നി​ല​യി​ൽ അ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ൽ ഈ ​രം​ഗ​ത്ത് വ​ൻ വി​ക​സ​ന​വും നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും വ​രു​മാ​ന​വും സൃ​ഷ്ടി​ക്കാ​നു​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ല​വി​ധം

ചി​ഹ്ന​വും രാ​ഷ്ട്രീ​യ​വും നോ​ക്കി വോ​ട്ടു​ചെ​യ്യു​മെ​ന്ന് ഒ​രു​കൂ​ട്ട​ർ. ഭ​ര​ണ​സ​മി​തി​യു​ടെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും വി​ല​യി​രു​ത്തി വോ​ട്ടെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ. ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ​മീ​പ​ന​ങ്ങ​ളും വ്യ​ക്തി​പ​ര​മാ​യ മി​ക​വും വി​ല​യി​രു​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് വേ​റൊ​രു വി​ഭാ​ഗം. ഇ​ങ്ങ​നെ സ​മ്മി​ശ്ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​ത്.