യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ൾ നാളെ മു​ത​ൽ
Saturday, November 21, 2020 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ​ന​ട​ന്നു. ജി​ല്ലാ ഡി​വി​ഷ​ൻ ത​ല നേ​തൃ​യോ​ഗ​ങ്ങ​ൾ 23, 24, 25 തീ​യ​തി​ക​ളി​ലും മ​ണ്ഡ​ലം​ത​ല നേ​തൃ​യോ​ഗ​ങ്ങ​ൾ 24, 25, 26 തീ​യ​തി​ക​ളി​ലും വാ​ർ​ഡ് ത​ല തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ൾ 25, 26, 27 തീയ​തി​ക​ളി​ലും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ഡി​വി​ഷ​ൻ ത​ല നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​യും ബ്ലോ​ക്ക്, വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ളും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ഡി​സം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് പ്ര​വ​ർ​ത്ത​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ. ​എം. ആ​ഗ​സ്തി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.