മൂ​ന്നാ​ർ തേ​യി​ല​യ്ക്കു പു​റ​മെ കീ​ഴാ​ന്തൂ​ർ കാ​പ്പി​ക്കും പ്ര​ചാ​ര​മേ​റു​ന്നു
Saturday, November 21, 2020 10:28 PM IST
മ​റ​യൂ​ർ: ഗു​ണ​മേ​ൻ​മ​യി​ലും രു​ചി​യി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന മൂ​ന്നാ​ർ മ​ല​നി​ര​ക​ളി​ലെ തേ​യി​ല​യ്ക്കു പു​റ​മെ കീ​ഴാ​ന്തൂ​രി​ലെ കാ​പ്പി​ക്കും പ്രി​യ​മേ​റു​ന്നു. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​വി​ടെ വി​ള​യു​ന്ന കാ​പ്പി​ക്ക് മേ​ൻ​മ കൂ​ടു​ത​ലെ​ന്ന​തി​നാ​ൽ വി​ദേ​ശ വി​പ​ണി​യി​ൽ​വ​രെ പ്ര​ത്യേ​ക ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ക​ന്പ​നി ക​ർ​ഷ​ക​രി​ൽ​നി​ന്നും കാ​പ്പി​ക്കു​രു ശേ​ഖ​രി​ച്ച് പൊ​ടി​യാ​ക്കി ജ​ർ​മ​നി, ക്യൂ​ബ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങി​ലേ​ക്ക​ട​ക്കം ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.

അ​ഞ്ചു​നാ​ട്ടി​ലെ കാ​ന്ത​ല്ലൂ​ർ, കീ​ഴാ​ന്തൂ​ർ, കു​ള​ച്ചി​വ​യ​ൽ, വെ​ട്ടു​കാ​ട് തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് കാ​പ്പി വ്യാ​പ​ക​മാ​യി കൃ​ഷി​യു​ള്ള​ത്. കാ​വേ​രി, സെ​ല​ക്‌ഷൻ, അ​റ​ബി എ​ന്നീ ഇ​നം കാ​പ്പി​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ലാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.

സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന വി​ള​വെ​ടു​പ്പ്. മ​റ്റി​ട​ങ്ങ​ളി​ലെ കാ​പ്പി കി​ലോ​ഗ്രാ​മി​ന് 20 രൂ​പ ല​ഭി​ക്കു​ന്പോ​ൾ ഗു​ണ​നി​ല​വാ​രം മി​ക​ച്ച​തി​നാ​ൽ കീ​ഴാ​ന്തൂ​ർ കാ​പ്പി​ക്ക് 28 രൂ​പ മു​ത​ൽ 33 രൂ​പ​വ​രെ വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​പ്പി പ​ഴം പ​റി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ൾ​പ്പാ​ക്കു​ന്ന കു​രു​ക്ക​ളി​ൽ​നി​ന്നാ​ണ് ഗു​ണ​മേ​ൻ​മ​യേ​റി​യ കാ​പ്പി പൊ​ടി ല​ഭി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​വി​ടെ വി​ള​യു​ന്ന കാ​പ്പി​യു​ടെ ഗു​ണ​മേ​ൻ​മ മ​ന​സി​ലാ​ക്കി മ​ണ്ണാ​ർ​കാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി മി​ക​ച്ച വി​ല ന​ൽ​കി വ്യാ​പ​ക​മാ​യി കാ​പ്പി​ക്കു​രു സം​ഭ​രി​ക്കു​ന്നു​ണ്ട്.