കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്നു
Thursday, October 29, 2020 10:03 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.
പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​ര​മാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.
ടൗ​ണി​ലെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നാ​ലു നി​ല​ക​ളാ​യി​ട്ടാ​യി​രു​ന്നു കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ഞ്ചാ​യ​ത്ത് ഒ​ഴി​പ്പി​ച്ചി​രു​ന്നു.
കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന സ്ഥ​ല​ത്ത് ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ അ​റി​യി​ച്ചു. വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​ട്ടും കെ​ട്ടി​ടം പൊ​ളി​ച്ചു പ​ണി​യാ​ത്ത​ത് ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രു​ത്തി​യി​രു​ന്നു.